Picsart 23 11 04 11 31 02 839

ഹാർദിക് പാണ്ഡ്യക്ക് അടുത്ത രണ്ട് പരമ്പരകളും നഷ്ടമാകും

ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിൽ തിരികെയെത്താൻ ഇനിയും സമയമെടുക്കും. 2023ലെ ഏകദിന ലോകകപ്പ് അവസാനിച്ചതിന് തൊട്ടു പിന്നാലെ നടക്കാൻ പോകുന്ന ഓസ്ട്രേലിയക്ക് എതിരായ ടി20 പരമ്പരയും അതു കഴിഞ്ഞ് വരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയും ഹാർദിക് പാണ്ഡ്യക്ക് നഷ്ടമാകും. ഹാർദികിന് ഏറ്റ പരിക്ക് മാറാൻ ഇനിയും സമയം എടുക്കും എന്നാണ് റിപ്പോർട്ടുകൾ. താരം നേരത്ത്ർ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായിരുന്നു. പൂർണ്ണ സുഖം പ്രാപിക്കാൻ ആയി രണ്ട് മാസം എങ്കിലും എടുക്കും എന്നാണ് റിപ്പോർട്ടുകൾ.

ഓസ്‌ട്രേലിയക്കെതിരെ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കാൻ പോകുന്നത്. പരമ്പര നവംബർ 23 ന് വിശാഖപട്ടണത്തിൽ ആരംഭിക്കും, തിരുവനന്തപുരം (നവംബർ 26), ഗുവാഹത്തി (നവംബർ 28), നാഗ്പൂർ (ഡിസംബർ 1), ഹൈദരാബാദ് (ഡിസംബർ 3) എന്നിവിടങ്ങളിൽ ആണ് ബാക്കി മത്സരങ്ങൾ നടക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ ഹാർദിക് ക്യാപ്റ്റൻ ആകും എന്നും രോഹിതിന് വിശ്രമം ലഭിക്കും എന്നുമായിരുന്നു നേരത്തെ കരുതിയിരുന്നത്‌. ഈ രണ്ട് പരമ്പരയ്ക്കും ഉള്ള ടീമുകൾ ഇന്ത്യ ഉടൻ തന്നെ പ്രഖ്യാപിക്കും

Exit mobile version