
ശ്രീലങ്കയ്ക്കെതിരെ ഗാലേയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ. ശ്രീലങ്കയുടെ ധനുഷ്ക ഗുണതിലകയും മത്സരത്തില്‍ അരങ്ങേറ്റും കുറിക്കുകയാണ്. ഇന്ത്യന്‍ ഏകദിന, ടി20 ടീമുകളിലെ അവിഭാജ്യ സാന്നിധ്യമായി മാറിയ ഹാര്‍ദ്ദികിനെ ഇതാദ്യമായാണ് ഒരു ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ഹാര്ദ്ദികിനു അവസരം ലഭിച്ചേക്കുമെന്ന് നേരത്തെ നായകന് വിരാട് കോഹ്ലി സൂചിപ്പിച്ചിരുന്നു.
ഇന്ത്യയ്ക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന 289ാമത്തെ താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial