ഹർദിക് പാണ്ഡ്യാ ഡി.വൈ പാട്ടീൽ ടൂർണമെന്റിൽ കളിക്കും

ഏറെ കാലമായി പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുള്ള ഹർദിക് പാണ്ഡ്യാ ഡി.വൈ പാട്ടീൽ ടൂർണമെന്റിൽ കളിക്കും. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരക്ക് മുന്നോടിയായിട്ടാണ് താരം ഡി.വൈ പാട്ടീൽ ടൂർണമെന്റിൽ കളിക്കുന്നത്. നേരത്തെ ഹർദിക് പാണ്ഡ്യാ ന്യൂസിലാൻഡ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ കളിക്കുമെന്ന് കരുതപ്പെട്ടെങ്കിലും താരത്തിന് പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാതെ വന്നതോടെ ടീമിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരുന്നില്ല.

അഞ്ച് മാസം മുൻപാണ് താരത്തിന് ലണ്ടനിൽ വെച്ച് ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് താരം ബെംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ തുടർ ചികിത്സയിലായിരുന്നു. ടൂർണമെന്റിലെ റിലയൻസ് ടീമിലാണ് ഹർദിക് പാണ്ഡ്യാ കളിക്കുക. ഹർദിക് പാണ്ഡ്യായെ കൂടാതെ ഇന്ത്യൻ ഓപണർ ശിഖർ ധവാനും ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറും റിലയൻസ് ടീമിൽ കളിക്കുന്നുണ്ട്. ഇരു താരങ്ങളും പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് പുറത്താണ്. മലയാളി താരം സഞ്ജു സാംസൺ അടക്കം നിരവധി ഇന്ത്യൻ താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

Exit mobile version