ശ്രീലങ്കയ്ക്കെതിരെ പാണ്ഡ്യയ്ക്ക് വിശ്രമം

- Advertisement -

ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള 16 അംഗ ടീമില്‍ ഇടം പിടിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് വിശ്രമം നല്‍കുവാന്‍ തീരുമാനിച്ച് ബിസിസിഐ. ടീം മാനേജ്മെന്റുമായി ആലോചിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി പാണ്ഡ്യയ്ക്ക് വിശ്രമം നല്‍കുവാന്‍ തീരുമാനിച്ചത്. ഏകദിനത്തിലും ടി20യിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞ ഹാര്‍ദ്ദിക് കഴിഞ്ഞ ലങ്കന്‍ പര്യടനത്തോടെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചിരുന്നു.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെ മുന്‍നിര്‍ത്തിയാണ് സെലക്ടര്‍മാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement