Hardikpandya

ധോണി ചെയ്ത റോള്‍ ഏറ്റെടുക്കുവാന്‍ സന്തോഷം മാത്രം – ഹാര്‍ദ്ദിക് പാണ്ഡ്യ

എംഎസ് ധോണി അവസാന കാലങ്ങളിൽ തന്റെ ഫിനിഷര്‍ റോളിൽ മാറ്റം വരുത്തിയത് പോലെയുള്ള റോള്‍ ഏറ്റെടുക്കുവാന്‍ സന്തോഷത്തോട് കൂടി തയ്യാറാണെന്ന് പറഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ. താന്‍ സിക്സറുകള്‍ പായിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു താരം ആണെങ്കിലും താന്‍ പുതിയ റോളിലേക്ക് ടീമിന്റെ ആവശ്യത്തിനായി മാറുവാന്‍ തയ്യാറാണെന്നും അത് സന്തോഷത്തോട് കൂടിയാണ് സ്വീകരിക്കുന്നതെന്നും പാണ്ഡ്യ പറഞ്ഞു.

താന്‍ ടീമിനും തന്റെ ഒപ്പം ക്രീസിലുമുള്ള താരത്തിന് വിശ്വാസം നൽകി തന്റെ പരിചയസമ്പത്ത് ഉപയോഗിച്ച് സമ്മര്‍ദ്ദ സാഹചര്യത്തിൽ ക്രീസിൽ നിന്ന് ബാറ്റ് ചെയ്യുക എന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് ഹാര്‍ദ്ദിക് പറഞ്ഞു.

അതിനായി ചിലപ്പോള്‍ തനിക്ക് തന്റെ സ്ട്രൈക്ക് റേറ്റ് കുറയ്ക്കേണ്ടി വരുമെന്നും മഹേന്ദ്ര സിംഗ് ധോണി ചെയ്ത റോള്‍ തനിക്കും സ്വീകാര്യമായിരിക്കുമെന്നാണ് ഹാര്‍ദ്ദിക് പറഞ്ഞത്. ചെറുപ്പത്തിൽ സിക്സടിയായിരുന്നു ഹരമെങ്കിൽ ഇപ്പോള്‍ കൂടുതൽ ഉത്തരവാദിത്വം വന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും ഹാര്‍ദ്ദിക് വ്യക്തമാക്കി.

Exit mobile version