Picsart 23 10 20 11 09 42 841

താൻ 100% ഫിറ്റ് ആയിരുന്നില്ല, അതാണ് ഇന്ത്യക്ക് ആയി കളിക്കാതിരുന്നത് എന്ന് ഹാർദിക്

ഇന്ത്യൻ ഏകദിന ലോകകപ്പ് ടീമിൽ നിന്ന് താൻ പിന്മാറാൻ തീരുമാനിച്ചത് എന്തിനാണെന്ന് ഹാർദിക് പാണ്ഡ്യ വ്യക്തമാക്കി. പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാൻ തനിക്ക് ആയിരുന്നില്ല എന്നും പൂർണ്ണ ഫിറ്റ്നസിൽ അല്ലാതെ ഇന്ത്യക്ക് ആയി കളിക്കുന്നത് ശരിയല്ല എന്നും ഹാർദിക് പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെ ഹാർദിക്കിന് പരിക്കേറ്റിരുന്നു. അതിനു ശേഷം താരം ലോകകപ്പിൽ കളിച്ചിരുന്നില്ല.

“എനിക്ക് പരിക്കേറ്റപ്പോൾ, അത് എത്ര മോശമാണെന്നോ എത്ര നല്ലതാണെന്നോ എനിക്ക് ഒരു സൂചനയും ഇല്ലായിരുന്നു, ഞാൻ സ്കാൻ ചെയ്യാൻ പോയപ്പോൾ, തുടക്കത്തിൽ, അത് ചെറിയ പരിക്ക് ആണെന്ന് തോന്നി. പിന്നീട് ആണ് പരിക്ക് വലുതായത്‌. അടുത്ത ദിവസം ഞാൻ എൻസിഎയിലേക്ക് പോയി, ഞാൻ പെട്ടെന്ന് തിരിച്ചുവരാൻ തന്നെയാണ് ശ്രമിച്ചത്. പക്ഷെ അത് നടന്നില്ല” ഹാർദിക് പറഞ്ഞു.

“ഞാൻ 50 ശതമാനം മാത്രം ഫിറ്റ്നസിൽ ഇരിക്കെ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ശരിയല്ല. കാരണം അതിനേക്കാൾ മികച്ചത് ഇന്ത്യ അർഹിക്കുന്നു” ഹാർദിക് പറഞ്ഞു. പൂർണ്ണ ഫിറ്റ്നസോടെ മാത്രം കളത്തിൽ ഇറങ്ങാൻ ആണ് താൻ ഇഷ്ടപ്പെടുന്നത് എന്നും ഹാർദിക് പറഞ്ഞു.

Exit mobile version