കോഫി വിത്ത് കരണിലെ വിവാദ പരാമര്‍ശങ്ങള്‍, മാപ്പ് പറഞ്ഞ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍

കോഫി വിത്ത് കരണിലെ സെക്സിസ്റ്റ്-റേസിസ്റ്റ് പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. തന്റെ ട്വിറ്റിലൂടെ ആരാധകര്‍ക്ക് തന്റെ മാപ്പ് സൂചിപ്പിക്കുന്ന കുറിപ്പ് ട്വീറ്റ് ചെയ്താണ് വിഷയത്തില്‍ നിന്ന് തടിയൂരുവാന്‍ ഹാര്‍ദ്ദിക് ശ്രമിക്കുന്നത്. താന്‍ ഷോയുടെ ഭാഗമായി അല്പം മറന്ന് സംസാരിക്കുകയായിരുന്നുവെന്നും ആരേയും വേദനിപ്പിക്കുവാനോ അപമാനിക്കുമാനോ താന്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഹാര്‍ദ്ദിക് പറഞ്ഞത്.

പരിപാടിയില്‍ പങ്കെടുത്തതിനും വിവാദ പ്രസ്താവനകള്‍ക്കും ബിസിസിഐ ഹാര്‍ദ്ദിക്കിനോടും ഒപ്പം പങ്കെടുത്ത കെഎല്‍ രാഹുലിനോടും കാരണം കാണിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version