Picsart 24 10 07 09 48 42 660

സിക്സ് അടിച്ച് കളി ഫിനിഷ് ചെയ്യുന്നതിലെ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് മറികടന്ന് ഹാർദിക് പാണ്ഡ്യ

ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ സിക്‌സറോടെ പൂർത്തിയാക്കിയ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് മറികടന്ന് ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഗ്വാളിയോറിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിനിടെ, നാല് തവണ ഈ നേട്ടം കൈവരിച്ച കോഹ്‌ലിയെ മറികടന്ന് ഹാർദിക് അഞ്ചാം തവണയും ഒരു ടി20 ഇന്റർനാഷണൽ മത്സരം സിക്‌സറോടെ ഫിനിഷ് ചെയ്തു.

തൻ്റെ ബാറ്റിംഗ് പ്രകടനത്തിന് പുറമേ, ഹാർദിക് പന്ത് കൊണ്ടും ഇന്നലെ തൻ്റെ കഴിവുകൾ പ്രകടിപ്പിച്ചു, നാല് ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഹാർദിക് അർഷ്ദീപ് സിങ്ങിനെ (86 വിക്കറ്റ്) മറികടന്ന് ടി20യിൽ 87 വിക്കറ്റുമായി ഇന്ത്യയുടെ നാലാമത്തെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായി. 96 വിക്കറ്റുമായി യുസ്‌വേന്ദ്ര ചാഹലാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്.

Exit mobile version