Picsart 23 06 04 01 11 29 953

ഹാർദിക് പാണ്ഡ്യ വളരെ എളുപ്പത്തിൽ ആണ് ടെസ്റ്റ് ക്രിക്കറ്റിനെ കൈവിട്ടത് എന്ന് ക്ലൂസ്നർ

ഹാർദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റിനെ വളരെ എളുപ്പത്തിൽ കൈവിട്ടുവെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ലാൻസ് ക്ലൂസ്‌നർ. 2018 ലെ ഏഷ്യാ കപ്പിൽ എറ്റ പരിക്കിനു ശേഷം ഹാർദിക് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചു വന്നിരുന്നില്ല. പാണ്ഡ്യ ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചിട്ടില്ലെങ്കിലും വിരമിച്ച പോലെയാണ് ഇപ്പോൾ‌. ഹാർദിക് ടീമിൽ ഉണ്ടായിരുന്നു എങ്കിൽ ഇന്ത്യക്ക് കരുത്തായേനെ എന്ന് ക്ലൂസ്നർ പറഞ്ഞു.

“പാണ്ഡ്യ ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാണ്, അദ്ദേഹത്തിന് ഫിറ്റ്നസ് നിലനിർത്താനും 135+ കിലോമീറ്റർ വേഗതയിൽ പന്തെറിയാനും കഴിയുമെങ്കിൽ, ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി അദ്ദേഹം ടെസ്റ്റിലും നിൽക്കുമായിരുന്നു.” ക്ലൂസ്നർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റ് വളരെ എളുപ്പത്തിൽ ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന്, “അതെ” എന്ന് കൂസ്നർ മറുപടി പറഞ്ഞു ‌ ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ നിങ്ങൾ എവിടെയാണെന്ന് പരീക്ഷിക്കാനും സ്വയം പരീക്ഷിക്കാനും പറ്റുന്ന സ്ഥലമാൺ ടെസ്റ്റ് ക്രിക്കറ്റ് എന്നും ക്ലൂസ്നർ പറഞ്ഞു.
.

Exit mobile version