തന്റെ കരിയറിലെ മോശം ദിവസം: ടിം പെയിന്‍

- Advertisement -

ഒരു വശത്ത് ഇംഗ്ലണ്ട് നായകന്‍ ട്രെന്റ് ബ്രിഡ്ജില്‍ ഇന്നലെ നടന്നത് തന്റെ കരിയറിലെ ഏറ്റവും മികച്ച ദിവസമാണെന്ന് പറഞ്ഞപ്പോള്‍ ഇതിലും മോശം ഒരു ദിവസം തന്റെ കരിയറില്‍ ഉണ്ടായിട്ടില്ലെന്നാണ് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിന്‍ പറഞ്ഞത്. തന്റെ പ്രധാന ബൗളര്‍മാരായ ആന്‍ഡ്രൂ ടൈ, ജൈ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ റണ്‍സ് തടയുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് ഏകദിന(പുരുഷ) ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് നേടിയത്.

ടൈ 100 റണ്‍സ് തന്റെ 9 ഓവറില്‍ നിന്ന് വഴങ്ങിയപ്പോള്‍ ജൈ റിച്ചാര്‍ഡ്സണു് 92 റണ്‍സാണ് 10 ഓവറില്‍ നിന്ന് വഴങ്ങിയത്. എന്നാല്‍ പരിചയസമ്പത്തില്ലാത്തൊരു പേസ് നിരയാണ് തങ്ങളുടേതെന്ന് പറഞ്ഞ് പെയിന്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നതിലാണ് കാര്യമെന്നും പറഞ്ഞു. രണ്ട് മത്സരങ്ങള്‍ കൂടിയുള്ളതില്‍ തിരിച്ചുവരവ് ഓസ്ട്രേലിയ നടത്തേണ്ടിയിരിക്കുന്നുവെന്നും ഓസ്ട്രേലിയന്‍ നായകന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement