Picsart 23 01 02 18 34 38 707

“ഹാർദ്ദിക് പാണ്ഡ്യക്ക് ബാക്ക് അപ്പ് ആയി ഒരു ആൾ റൗണ്ടറെ കൂടെ കണ്ടെത്തിയില്ല എങ്കിൽ ഇന്ത്യ പ്രതിസന്ധിയിലാകും”

ഇന്ത്യ ഏകദിന ലോകകപ്പിന് മുമ്പ് ഹാർദ്ദിക് പാണ്ഡ്യക്ക് പകരക്കാരനാകാൻ പോകു ഒരു ബാക്ക് അപ്പ് ഓൾ റൗണ്ടറെ കണ്ടെത്തേണ്ടതുണ്ട് എന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടു. ഹാർദിക്കിനുള്ള ഒരു ബാക്ക്-അപ്പ് ഇന്ത്യ പെട്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്; അല്ലായെങ്കിൽ ഹാർദ്ദികിന് എന്തെങ്കിലും സംഭവിച്ചാൽ ഇന്ത്യ ഗുരുതരമായ ഗുരുതരമായ പ്രശ്‌നത്തിലാകും. ഗംഭീർ പറഞ്ഞു.

എന്നാൽ ഹാർദ്ദിക്കിന് പകരം ആൾ റൗണ്ടർ വേണം എങ്കിലും അത് ഫാസ്റ്റ് ബൗൾ ചെയ്യുന്ന ഓൾ റൗണ്ടർ തന്നെ ആകണം എന്നില്ല എന്ന് ഇർഫാൻ പഠാൻ പറഞ്ഞു. പകരം രണ്ട് സ്പിന്നിംഗ് ഓൾ റൗണ്ടർമാരെ ടീമിൽ അനുവദിക്കാം. വാഷിംഗ്ടൺ സുന്ദർ,, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, ദീപക് ഹൂഡ എന്നിവർ ഇന്ത്യൻ ടീമിന്റെ വലയത്തിൽ ഉണ്ടാകണം എന്ന് ഇർഫാൻ പറഞ്ഞു. ഇന്ത്യയിലാണ് ലോകകപ്പ് എന്നത് കൊണ്ട് തന്നെ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ യുവരാജ് കൊണ്ട് തിളങ്ങിയതു പോലെ ഇവർക്ക് ആർക്കെങ്കിലും തിളങ്ങാൻ ആകും എന്നും ഇർഫാൻ പറഞ്ഞു.

Exit mobile version