മുഷ്താഖ് അലി ട്രോഫി: പഞ്ചാബിന്റെ നായകനായി ഹർഭജൻ തിരിച്ചെത്തുന്നു

ഈ മാസം 29ന് തുടങുന്ന മുഷ്താഖ് അലി ടി20 ചാമ്പ്യൻഷിപ്പിനുള്ള പഞ്ചാബ് ടീമിനെ ഹർഭജൻ സിങ് നയിക്കും. ഇന്നലെ മൊഹാലിയിൽ ചേർന്ന പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സെലക്ഷൻ കമ്മിറ്റിയാണ് ഹർഭജനെ നായകനായി തിരഞ്ഞെടുത്തത്.ഗുർകീരത് സിങ് ആണ് വൈസ് ക്യാപ്റ്റൻ.

2016 മെയിൽ അവസാനിച്ച ഐപിഎല്ലിന് ശേഷം ക്രിക്കറ്റ് കളത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന ഹർഭജൻ 8 മാസങ്ങൾക്കിപ്പുറമാണ് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ഒരു കാലത്ത് ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുന ആയിരുന്ന ടർബണേറ്റർ എന്ന് വിളിപ്പേരുള്ള ഹർഭജൻ സിങ് അവസാനമായി ഇന്ത്യക്ക് വേണ്ടി കുപ്പായം അണിഞ്ഞത് കഴിഞ്ഞ മാർച്ചിൽ യുഎഇക്ക് എതിരയ ഒരു T20യിൽ ആയിരുന്നു.

ഇന്ത്യക്ക് വേണ്ടി 103 ടെസ്റ്റുകൾ, 236 ഏകദിനം, 28 T20 എന്നിവയിൽ കളിച്ച ഹർഭജന്‌ ഇനി ഇന്ത്യൻ ടീമിലേക്ക് ഒരു മടക്കം ദുഷ്കരമായിരിക്കും, പ്രത്യേകിച്ചും അശ്വിനും ജഡേജയും മിന്നും ഫോമിൽ നിൽകുമ്പോൾ. കരിയറിന്റെ അവസാന ഘട്ടത്തിൽ നിൽക്കുന്ന ഹര്ഭജന് തന്റെ കാലം കഴിഞ്ഞിട്ടില്ല എന്ന് തെളിയിക്കാൻ ലഭിക്കുന്ന അവസാന അവസരങ്ങളിൽ ഓണവും ഇത്.

ജനുവരി 29നു ആണ് പഞ്ചാബിന്റെ ആദ്യ മത്സരം, ഹിമാചൽ പ്രദേശിലെ അംറ്ററിൽ ഹരിയാനയെ നേരിടും. ഡൽഹിക്കെതിരെയാണ് പഞ്ചാബിന്റെ രണ്ടാമത്തെ മത്സരം.