ഐസിസിയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് ഹര്‍ഭജന്‍ സിംഗ്

സാന്‍ഡ്പേപ്പര്‍ഗേറ്റ് വിവാദത്തില്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കെതിരെ മൃദു സമീപനം സ്വീകരിച്ച ഐസിസി നടപടിയെ വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്. ന്യൂലാന്‍ഡ്സ് ടെസ്റ്റിലെ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന കുറ്റസമ്മതം നടത്തിയ കാമറൂണ്‍ ബാന്‍ക്രോഫ്ട്, സ്റ്റീവ് സ്മിത്ത് എന്നീ താരങ്ങളില്‍ സ്റ്റീവ് സ്മിത്തിനു ഒരു ടെസ്റ്റില്‍ നിന്ന് മാത്രം വിലക്കും 100 ശതമാനം മാച്ച് ഫീസ് പിഴവുമാണ് ഐസിസി വിധിച്ചത്. അതേ സമയം കുറ്റം ചെയ്തുവെന്ന് ക്യാമറയില്‍ തെളിഞ്ഞ കാമറൂണ്‍ ബാന്‍ക്രോഫ്ടിനു വിലക്ക് വിധിച്ചതുമില്ല. താരത്തിനു 75 ശതമാനം മാച്ച് ഫീസ് മാത്രമാണ് പിഴയായി വിധിച്ചത്.

തന്റെ ട്വിറ്ററിലൂടെയാണ് ഐസിസി നടപടിയെ ഹര്‍ഭജന്‍ വിമര്‍ശിച്ചത്. 2001ല്‍ അധികമായി അപ്പീല്‍ ചെയ്തതിനു 6 ഇന്ത്യന്‍ താരങ്ങളെ വിലക്കിയിരുന്നു. 2008ല്‍ സിഡ്നിയിലെ മങ്കിഗേറ്റ് വിവാദത്തില്‍ കുറ്റക്കാരനല്ലെങ്കിലും 3 മത്സരങ്ങളില്‍ നിന്നാണ് വിലക്ക് ലഭിച്ചതെന്ന് പറഞ്ഞ ഹര്‍ഭജന്‍ പലവിധ ആളുകള്‍ക്ക് പലവിധ നിയമങ്ങളാണോ ഐസിസിയ്ക്കുള്ളതെന്നും ചോദിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരണ്ട് സെഷനും നാല് വിക്കറ്റും, ജയം ന്യൂസിലാണ്ടിനു കൈയ്യെത്തും ദൂരത്ത്
Next articleവനിതാ ഐ ലീഗിന് ഇന്ന് തുടക്കം, ഗോകുലത്തിന് അരങ്ങേറ്റം