Site icon Fanport

ജഡേജയെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആക്കണം എന്ന് ഹർഭജൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തിന് ഏറ്റവും അനുയോജ്യൻ രവീന്ദ്ര ജഡേജയാണെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഏകദിന ക്രിക്കറ്റിലും രോഹിത് ശർമ്മയുടെ ഡെപ്യൂട്ടി ആകാൻ ജഡേജയ്ക്ക് ആകും എന്ന് ഹർഭജൻ പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റുകളിലെ മോശം പ്രകടനത്തെത്തുടർന്ന് കെ എൽ രാഹുലിനെ ഇന്ത വൈസ് ക്യാപ്റ്റൻ റോളിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Ravindrajadeja

“ഇന്ത്യയ്ക്ക് ഇപ്പോൾ ഒരു വൈസ് ക്യാപ്റ്റൻ ഇല്ല. ആരാണ് നിങ്ങളുടെ അടുത്ത വൈസ് ക്യാപ്റ്റൻ? നിങ്ങൾ ഇന്ത്യയിലായാലും വിദേശത്തായാലും ആദ്യ ഇലവനിൽ എത്തുന്ന ഒരാളകണം വൈസ് ക്യാപ്റ്റൻ. അത് ജഡേജയാണ്.” ഹർഭജൻ തന്റെ യൂട്യൂബ് ഷോയിൽ പറഞ്ഞു.

“ഇപ്പോൾ വൈസ് ക്യാപ്റ്റൻ സ്ഥാനം ജഡേജയ്ക്ക് നൽകണമെന്ന് ഞാൻ കരുതുന്നു, കാരണം അത് അദ്ദേഹത്തിന് കൂടുതൽ ഉത്തരവാദിത്തം നൽകും. അവൻ നന്നായി കളിക്കുന്നു. സീനിയർ കളിക്കാരനെന്ന നിലയിൽ, അദ്ദേഹം വളരെക്കാലം കളിച്ചു. ബാറ്റിംഗിലും ബൗളിംഗിലും അദ്ദേഹം തന്റെ ഏറ്റവും മികച്ച ഫോമിലാണ് ഉള്ളത്” ഹർഭജൻ കൂട്ടിച്ചേർത്തു.

Exit mobile version