Picsart 23 07 12 09 47 34 814

തന്നെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയത് എന്തിനാണെന്ന് ഇതുവരെ ആരും പറഞ്ഞില്ല എന്ന് ഹനുമ വിഹാരി

കുറച്ച് മുമ്പ് വരെ ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരം അംഗമായിരുന്ന മധ്യനിര ബാറ്റ്‌സ്മാൻ ഹനുമ വിഹാരി ഇപ്പോൾ ടീം ഇടം നേടാറില്ല. താൻ ടീമിൽ ഇല്ലാത്തത് തന്നെ അലട്ടുന്നില്ല എന്നും എന്നാൽ എന്തു കൊണ്ടാണ് താൻ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടത് എന്ന് ഇതുവരെ മനസ്സിലായിട്ടില്ല എന്നും താരം പറഞ്ഞു. വിഹാരി ഇന്ത്യക്ക് ആയി 16 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 2022 ജൂലായിൽ ഇംഗ്ലണ്ടിനെതിരെ ബർമിംഗ്ഹാമിൽ നടന്ന ഏകദിന ടെസ്റ്റിലാണ് അവസാനമായി കളിച്ചത്.

“എന്നെ ഒഴിവാക്കിയതിന്റെ കാരണം ഞാൻ കണ്ടെത്തിയില്ല, അത് മാത്രമാണ് എന്നെ അലട്ടുന്നത്.” വിഹാരി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. ആരും എന്നെ ശരിക്കും ബന്ധപ്പെടുകയും എന്നെ ഒഴിവാക്കിയതിന്റെ കാരണങ്ങൾ എന്നോട് പറയുകയും ചെയ്തില്ല. കുറച്ച് സമയമെടുത്തു, ഉയർച്ച താഴ്ചകളിലൂടെ ഞാൻ കടന്നുപോയി. എനിക്ക് ഇപ്പോൾ അതിൽ വിഷമമില്ല. അദ്ദേഹൻ പറഞ്ഞു.

ഞാൻ ഇന്ത്യൻ ടീമിലുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോൾ താൻ തന്റെ ശ്രദ്ധ കൊടുക്കുന്നില്ല. ജയിക്കാൻ വേറെയും മത്സരങ്ങളുണ്ട്. ഹനുമ വിഹാരി പറഞ്ഞു.

Exit mobile version