Picsart 23 06 14 09 58 47 355

ദുലീപ് ട്രോഫിയിൽ സൗത്ത് സോൺ ടീമിന്റെ ക്യാപ്റ്റനായി ഹനുമ വിഹാരി

ജൂൺ 28 ന് ബെംഗളൂരുവിൽ ആരംഭിക്കുന്ന ദുലീപ് ട്രോഫിയിൽ സൗത്ത് സോൺ ടീമിന്റെ ക്യാപ്റ്റനായി ഹനുമ വിഹാരിയെ നിയമിച്ചു. രഞ്ജി ട്രോഫി 2022-23 ക്വാർട്ടർ ഫൈനലിൽ മധ്യപ്രദേശിനോട് കളിക്കവെ പരിക്കേറ്റതിന് ശേഷം വിഹാരി ഇതുവരെ ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. 15 അംഗ ടീമിനെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്.

അടുത്തിടെ ലണ്ടനിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മത്സരിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ കെഎസ് ഭരത് ടീമിൽ ഉണ്ട്. ആന്ധ്രാ താരം റിക്കി ഭുയിയും കീപ്പറായി ടീമിൽ ഇടം നേടി. തമിഴ്നാട്ടിൽ നിന്ന് വാഷിംഗ്ടൺ സുന്ദർ, സായ് സുദർശൻ, പ്രദോഷ് രഞ്ജൻ പോൾ, സായ് കിഷോർ എന്നിവരെ ടീമിലേക്ക് തിരഞ്ഞെടുത്തു.

South Zone squad for Duleep Trophy 2023: Hanuma Vihari (c), Mayank Agarwal (vc), KS Bharat (wk), Ricky Bhui (wk), Sai Sudharshan, Washington Sundar, R Samarth, Tilak Varma, Sachin Baby, Sai Kishore, V Kaverappa, Vyshak Vijaykumar, Pradosh Ranjan Paul, KV Sasikanth, Darshan Misal

Exit mobile version