അവസാന ടി20 ആഞ്ചലോ മാത്യൂസ് ഇല്ല

@BCCI
- Advertisement -

ഇന്‍ഡോര്‍ ടി20യ്ക്കിടെ പരിക്കേറ്റ ആഞ്ചലോ മാത്യൂസ് അവസാന ടി20 മത്സരത്തില്‍ ആഞ്ചലോ മാത്യൂസ് കളിക്കില്ല. മത്സരത്തിന്റെ 12ാം ഓവറില്‍ ഹാംസ്ട്രിംഗിനേറ്റ പരിക്കാണ് താരത്തിന്റെ ലഭ്യത ഇല്ലാതാക്കിയത്. ഇന്‍ഡോറില്‍ ശ്രീലങ്ക 88 റണ്‍സിന്റെ തോല്‍വിയേറ്റ് പരമ്പര അടിയറവു പറയുകയായിരുന്നു. കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും ആഞ്ചലോ മാത്യൂസ് കളത്തിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് ടീമിന്റെ ഫിസിയോ അറിയിച്ചത്. കഴിഞ്ഞ ജനുവരി മുതല്‍ താരത്തിനെ പരിക്ക് അലട്ടുകയാണ്. പല മത്സരങ്ങളിലും താരം ബൗളിംഗ് ചെയ്യുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്പെഷ്യലിസ്റ്റ് ബാറ്റ്സമാനായി മാത്രമാണ് മാത്യൂസ് പങ്കെടുത്തത്.

പാക്കിസ്ഥാനെതിരെ യുഎഇയില്‍ നടന്ന പര്യടനത്തിനിടെയും മാത്യൂസിനു പരിക്കേറ്റിരുന്നു. എട്ട് ആഴ്ചയോളം പരിക്ക് മൂലം വിട്ട് നിന്ന താരം തിരികെ ഇന്ത്യന്‍ പര്യടനത്തിനാണ് ടീമിലേക്ക് മടങ്ങിയെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement