ടി20 ബ്ലാസ്റ്റില്‍ മുജീബ് ഉര്‍ റഹ്മാനെയും കോളിന്‍ മണ്‍റോയെയും സ്വന്തമാക്കി ഹാംഷയര്‍

അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ മുജീബ് ഉര്‍ റഹ്മാനെയും മുജീബ് ഉര്‍ റഹ്മാനെയും ടി20 ബ്ലാസ്റ്റ് കളിക്കുവാന്‍ സ്വന്തമാക്കി ഹാംഷയര്‍. മുജീബ് ഉര്‍ റഹ്മാന്‍ ടൂര്‍ണ്ണമെന്റ് മുഴുവനും കളിക്കുമെന്ന് അറിയിച്ചപ്പോള്‍ കോളിന്‍ മണ്‍റോ മടങ്ങുമ്പോള്‍ പകരം ഡെയില്‍ സ്റ്റെയിനിനെ ഹാംഷയര്‍ ടീമിലെത്തിക്കും. 17 വയസ്സ് മാത്രമുള്ള മുജീബ് ദേശീയ ടീമിനും ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കളിച്ച് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

ഐപിഎലില്‍ മികവ് പുലര്‍ത്താനായില്ലെങ്കിലും കോളിന്‍ മണ്‍റോ ന്യൂസിലാണ്ട് നിരയില്‍ കുറച്ചധികം കാലമായി മികച്ച ഫോമിലാണ്. ജൂലൈ കഴിഞ്ഞ് താരം മടങ്ങുമ്പോള്‍ പകരം ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയില്‍ സ്റ്റെയിന്‍ ഹാംഷയര്‍ നിരയിലെത്തുമെന്ന് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഗൈല്‍സ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial