റോയല്‍ ലണ്ടന്‍ കപ്പ്: കെന്റും ഹാംഷയറും ഫൈനലില്‍

റോയല്‍ ലണ്ടന്‍ കപ്പ് ഫൈനലില്‍ കെന്റും ഹാംഷയറും ഏറ്റുമുട്ടും. കെന്റ് വോര്‍സെസ്റ്റര്‍ഷയറിനെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം സെമിയില്‍ ഹാംഷയര്‍ യോര്‍ക്ക്ഷയറിനെ പരാജയപ്പെടുത്തി. ജൂണ്‍ 30നാണ് ഫൈനല്‍. ഹീനോ കുന്‍ നേടിയ തകര്‍പ്പന്‍ ശതകമാണ് കെന്റിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വോര്‍സെസ്റ്റര്‍ഷയര്‍ 306/6 എന്ന സ്കോറാണ് 50 ഓവറില്‍ നേടിയത്. ബെന്‍ കോക്സ്(122*), ബ്രെറ്റഅ ഡിഒലിവേരിയ(78), എഡ് ബര്‍ണാര്‍ഡ്(50*) എന്നിവരാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ബര്‍ണാര്‍ഡ് 28 പന്തില്‍ നിന്നാണ് തന്റെ അര്‍ദ്ധ ശതകം നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കെന്റിനെ 2 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത് ഹീനോ കുന്‍(127), ആഡം റൗസ്(70), അലക്സ് ബ്ലേക്ക്(61) എന്നിവരുടെ ഇന്നിംഗ്സുകളാണ്. 2 പന്ത് ശേഷിക്കെ 2 വിക്കറ്റുകള്‍ ബാക്കി നില്‍ക്കെയാണ് കെന്റിന്റെ വിജയം. പാട്രിക് ബ്രൗണ്‍ ബൗളിംഗ് ടീമിനായി 3 വിക്കറ്റ് നേടി.

രണ്ടാം സെമിയില്‍ 107 റണ്‍സിന്റെ വിജയമാണ് ഹാംഷയര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടീമിനായി ജെയിംസ് വിന്‍സ് 171 റണ്‍സുമായി ടോപ് സ്കോറര്‍ ആയി 126 പന്തില്‍ നിന്നാണ് വിന്‍സ് തന്റെ 171 റണ്‍സ് നേടിയത്. സാം നോര്‍ത്തീസ്റ്റ് 58 റണ്‍സ് നേടി. 9 വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് ടീം നേടിയത്.

43.4 ഓവറില്‍ യോര്‍ക്ക്ഷയറിനെ 241 റണ്‍സിനു പുറത്താക്കിയാണ് ഹാംഷയര്‍ ഫൈനലുറപ്പാക്കിയത്. 89 റണ്‍സ് നേടിയ ജോനാഥന്‍ ടാറ്റെര്‍സാല്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര പൂജ്യത്തിനു പുറത്തായി. വിജയികള്‍ക്കായി ലിയാം ഡോസണ്‍ നാല് വിക്കറ്റും ക്രിസ് വുഡ് മൂന്ന് വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial