ഹാമിദുല്ലാഹ് ഖാദ്‌രി; കൗണ്ടി ക്രിക്കറ്റിലെ അഫ്ഗാൻ തിളക്കം

- Advertisement -

വെറും 16 വയസ് പ്രായമുള്ള ഹാമിദുല്ലാഹ് ഖാദ്‌രി എന്ന അഫ്ഗാൻ താരം ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന 21ആം നൂറ്റാണ്ടിൽ ജനിച്ച ആദ്യ താരം എന്നതിന് പുറമേ തന്റെ ടീമായ ഡെർബിഷെയറിനെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്താണ് ഖാദ്‌രി മടങ്ങിയത്.

ഗ്‌ളാമോർഗനെതിരെ രണ്ടാം ഇന്നിങ്സിൽ ഈ അഫ്ഗാൻ താരം 26.3 ഓവറിൽ 60 റൺസ് മാത്രം വിട്ടു കൊടുത്ത് 5 വിക്കറ്റുകൾ ആണ് നേടിയത്. ഖാദ്‌രിയുടെ ഈ പ്രകടനം സഹായിച്ചത് ഡെർബിഷെയറിനെ തുടർച്ചയായ 27 മത്സരത്തിനു ശേഷമുള്ള ആദ്യ വിജയം നേടാനാണ്. ഖാദ്‌രി നേടിയ 5 വിക്കറ്റിൽ ഡച് താരം റ്റിം വാൻ ഡെറിന്റെയും സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റർ കോളിൻ ഇൻഗ്രാമിന്റെയും വിക്കറ്റുകൾ ഉണ്ട് എന്നത് മാറ്റുകൂട്ടുന്നു.

കഴിഞ്ഞ മാസം സൗത്ത് ആഫ്രിക്കയുടെ എ ടീമിനെതിരെയായിരുന്നു ഖാദ്‌രിയുടെ ലിസ്റ്റ് എ ക്ലാസ് അരങ്ങേറ്റം. പക്ഷെ മത്സരത്തിൽ ഒരു ബാൾ മാത്രം എറിയാനെ ഖാദ്‌രിക്ക് കഴിഞ്ഞുള്ളു. മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement