
കഴിഞ്ഞ സെപ്ടംബറില് ബ്രിസ്റ്റോള്‍ സംഭവത്തില്‍ ബെന്‍ സ്റ്റോക്സിനൊപ്പം ഉള്‍പ്പെട്ട അലക്സ് ഹെയില്‍സ് കുറ്റക്കാരനല്ല എന്ന പോലീസ്. ഇംഗ്ലണ്ട് ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിനായി താരത്തിനെ ഇനി പരിഗണിക്കാമെന്നാണ് അറിയുന്നത്. നിശാക്ലബ്ബിനു പുറത്തുണ്ടായ സംഘര്‍ത്തില്‍ ഏര്‍പ്പെട്ട ബെന്‍ സ്റ്റോക്സിനൊപ്പം ഉണ്ടായിരുന്ന അലക്സ് ഹെയില്‍സിനെയും പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയായിരുന്നു. ഇരു താരങ്ങളെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇനിയൊരു അറിയിപ്പുണ്ടാകുന്ന വരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ആഷസ് പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഏകദിന ടി20 മത്സരങ്ങള്‍ക്കായുള്ള ടീമിലേക്ക് താരത്തെ പരിഗണിച്ചേക്കാമെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഈ മാസം നടക്കുന്ന ടി10 ലീഗില്‍ കളിക്കാന്‍ ഹെയില്‍സിനു ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial