
സ്കോട്ലാന്ഡിനെതിരെ അലക്സ് ഹെയില്‍സ് മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് നായകന് ഓയിന്‍ മോര്ഗന്. അലക്സ് ഹെയില്‍ പരിക്കും ഫോമില്ലായ്മയും മൂലം ടീമില്‍ നിന്ന് പുറത്ത് പോയപ്പോള്‍ ഓപ്പണിംഗ് സ്ഥാനത്തെത്തിയ ജോണി ബൈര്‍സ്റ്റോ മികച്ച ഫോമില്‍ കളിക്കുന്നതിനാല്‍ ഓപ്പണിംഗ് സ്ഥാനം മാറ്റേണ്ടതില്ലായെന്ന തീരുമാനമാണ് ഇംഗ്ലണ്ട് മാനേജ്മെന്റ് കൈക്കൊണ്ടിട്ടുള്ളതെന്ന് ഓയിന്‍ മോര്‍ഗര്‍ അറിയിക്കുകയായിരുന്നു.
ടീമില്‍ അലക്സ് ഹെയില്‍സിനു തീര്‍ച്ചയായും സ്ഥാനമുണ്ടാകുമെന്നും മൂന്നാം നമ്പറില്‍ താരം ഇറങ്ങുമെന്നും മോര്ഗന് അറിയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial