ഹഫീസിനെതിരെ പാക്കിസ്ഥാന്റെ നടപടിയില്ല

- Advertisement -

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കാരണം കാണിക്കല്‍ നോട്ടീസിനുമേല്‍ കൂടുതല്‍ നടപടിയില്ലാതെ രക്ഷപ്പെട്ട് മുഹമ്മദ് ഹഫീസ്. ഐസിസിയുടെ ബൗളിംഗ് ആക്ഷന്‍ പ്രക്രിയയെക്കുറിച്ച് ചോദ്യം ചെയ്തതിനും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും കുറ്റം പറഞ്ഞതിനായിരുന്നു പാക് ബോര്‍ഡ് താരത്തിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

മൂന്നാം തവണ തന്റെ കരിയറില്‍ ബൗളിംഗ് ആക്ഷന് റിപ്പോര്‍ട്ട് ചെയ്യുകയും പിന്നീട് ക്ലിയര്‍ ആവുകയും ചെയ്തതിനു ശേഷമാണ് ഹഫീസ് ഒരു ഇന്റര്‍വ്യൂവില്‍ ഐസിസിയുടെ നടപടികളെ ചോദ്യം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ മൂന്നംഗ പെരുമാറ്റ കമ്മിറ്റിയുടെ മുന്നില്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നാണ് ഹഫീസ് വാദിച്ചത്.

താരത്തിന്റെ വാക്കുകള്‍ വിശ്വസിച്ച ബോര്‍ഡ് കമ്മിറ്റി താരത്തിനോട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കുവാനണ് ആവശ്യപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement