
സ്കോട്ലാന്ഡിനെതിരെയുള്ള രണ്ട് ടി20 മത്സരങ്ങള്‍ക്കൊരുങ്ങുന്ന പാക് നായകന് സര്‍ഫ്രാസ് അഹമ്മദ് സ്കോട്ലാന്ഡിനു അര്‍ഹിക്കുന്ന ബഹുമാനം തന്നെയാണ് തന്റെ ടീം നല്‍കുന്നതെന്ന് അഭിപ്രായം രേഖപ്പെടുത്തി. ലോക ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിനു മുമ്പ് തന്നെ അവരെ ചെറുതായി കണ്ടിട്ടില്ലെന്നാണ് സര്‍ഫ്രാസ് പറഞ്ഞത്. എല്ലാ ടീമുകളെയും തങ്ങള്‍ മതിയായ വില നല്‍കിയാണ് സമീപിക്കാറ്. ആര്‍ക്ക് വേണമെങ്കിലും ആരെയും തോല്‍പ്പിക്കാനാകുമെന്നാണ് തന്റെ വിശ്വാസം. അത് തന്നെയാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സ്കോട്ലാന്ഡ് തെളിയിച്ചിരിക്കുന്നത്.
ടീമിന്റെ വിജയത്തില്‍ ടീമിനെ അനുമോദിക്കുവാനും സര്‍ഫ്രാസ് മറന്നില്ല. ഇത് സ്കോട്ലാന്ഡ് ക്രിക്കറ്റിലെ ഏറ്റവും വലിയ നിമിഷമാണെന്നാണ് സര്‍ഫ്രാസ് സ്കോട്ലാന്ഡിനുള്ള അനുമോദന സന്ദേശത്തില്‍ അറിയിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial