Gusatkinson

ഉജ്ജ്വല അരങ്ങേറ്റം, ഏഴ് വിക്കറ്റുമായി അറ്റ്കിന്‍സൺ, വെസ്റ്റിന്‍ഡീസ് 121 റൺസിന് പുറത്ത്

ലോര്‍ഡ്സ് ടെസ്റ്റിൽ വെസ്റ്റിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് ആദ്യ ദിവസം തന്നെ അവസാനിച്ചു. 41.4 ഓവര്‍ മാത്രം നീണ്ട് നിന്ന ഇന്നിംഗ്സിനെ എറിഞ്ഞൊതുക്കിയത് ഗസ് അറ്റ്കിന്‍സണിന്റെ തകര്‍‍പ്പന്‍ സ്പെല്ലായിരുന്നു. താരം ഏഴ് വിക്കറ്റ് നേടിയപ്പോള്‍ 121 റൺസിന് വെസ്റ്റിന്‍ഡീസ് ഓള്‍ഔട്ട് ആയി.

27 റൺസ് നേടിയ മിക്കൈൽ ലൂയി, 24 റൺസ് നേടിയ കാവെം ഹോഡ്ജ്, 23 റൺസ് നേടിയ അലിക് അത്താന്‍സേ എന്നിവരാണ് വെസ്റ്റിന്‍ഡീസിനായി റൺസ് കണ്ടെത്തിയത്. ഇന്നിംഗ്സിലെ അവസാന വിക്കറ്റ് വീഴ്ത്തി ജെയിംസ് ആന്‍ഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 701 ാം വിക്കറ്റ് സ്വന്തമാക്കി.

ആദ്യ സെഷനിൽ 28 ഓവര്‍ നേരിട്ട വെസ്റ്റിന്‍ഡീസ് 61/3 എന്ന നിലയിലായിരുന്നുവെങ്കിൽ 14 ഓവറിനുള്ളിൽ ടീമിന്റെ അവശേഷിക്കുന്ന ഏഴ് വിക്കറ്റുകളും നഷ്ടമാകുകയായിരുന്നു.

Exit mobile version