800ല്‍ ഡിക്ലയര്‍ ചെയ്ത് വിദര്‍ഭ, തകര്‍ച്ചയില്‍ നിന്ന് പടപൊരുതി റെസ്റ്റ് ഓഫ് ഇന്ത്യ

- Advertisement -

ഇറാനി കപ്പില്‍ 800 റണ്‍സില്‍ ഡിക്ലര്‍ ചെയ്ത് വിദര്‍ഭ. 702/5 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭയ്ക്ക് ആദിത്യ സര്‍വാതേ(18), അക്ഷയ വാഖ്റേ(0) എന്നിവരെ നഷ്ടമായപ്പോള്‍ അപൂര്‍വ് വാങ്കഡേയും രജനീഷ് ഗുര്‍ബാനിയും ടീമിന്റെ സ്കോര്‍ 800ല്‍ എത്തിച്ചു. 157 റണ്‍സുമായി വാങ്കഡേ പുറത്താകാതെ നിന്നപ്പോള്‍ 22 റണ്‍സാണ് രജനീഷ് ഗുര്‍ബാനിയുടെ സംഭാവന. 56 റണ്‍സാണ് അപരാജിതമായ എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു. 98/6 എന്ന നിലയിലേക്ക് വീണ റെസ്റ്റ് ഓഫ് ഇന്ത്യയെ പിന്നീട് കൂടുതല്‍ നഷ്ടമില്ലാതെ ദിവസം അവസാനിപ്പിക്കുവാന്‍ ഹനുമന വിഹാരി-ജയന്ത് യാദവ് സഖ്യത്തിനു സാധിച്ചു. 138 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. പൃഥ്വി ഷാ, വിഹാരി, ജയന്ത് യാദവ് എന്നിവര്‍ മൂന്ന് പേരും അര്‍ദ്ധ ശതകങ്ങള്‍ നേടി.  പൃഥ്വി 51 റണ്‍സ് നേടി പുറത്തായപ്പോള്‍ വിഹാരി 81 റണ്‍സും ജയന്ത് യാദവ് 62 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു . 4 വിക്കറ്റുമായി രജനീഷ് ഗുര്‍ബാനി വിദര്‍ഭ ബൗളര്‍മാരില്‍ തിളങ്ങി. നാലാം ദിവസം അവസാനിക്കുമ്പോള്‍ റെസ്റ്റ് ഓഫ് ഇന്ത്യ 236/6 എന്ന നിലയിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement