ഗുപ്ടില്‍ തിരികെ എത്തുന്നു, ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്

- Advertisement -

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. രണ്ട് പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ടീമില്‍ വെറ്ററന്‍ താരം മാര്‍ട്ടിന്‍ ഗുപ്ടില്‍ തിരികെ എത്തുന്നുണ്ട്. അനാരു കിച്ചന്‍, മീഡിയം പേസര്‍ സെത്ത് റാന്‍സ് എന്നിവരാണ് ടീമില്‍ ഇടം പിടിച്ച പുതുമുഖങ്ങള്‍. ചില മുന്‍ നിര താരങ്ങള്‍ക്കും പരമ്പരയിലെ ചില മത്സരങ്ങളില്‍ ന്യൂസിലാണ്ട് വിശ്രമം അനുവദിച്ചിട്ടുണ്ട്.

ആദ്യ മത്സരത്തില്‍ കെയിന്‍ വില്യംസണ്‍ കളിക്കില്ല. പകരം ടിം സൗത്തി ടീമിനെ ആദ്യ മത്സരത്തില്‍ നയിക്കും. രണ്ടും മൂന്നും മത്സരങ്ങള്‍ക്കായി ടീമിലേക്ക് മടങ്ങിയെത്തുന്ന കെയിന്‍ നായക സ്ഥാനവും ഏറ്റെടുക്കും. ട്രെന്റ് ബൗള്‍ട്ടിനു ആദ്യ രണ്ട് മത്സരങ്ങളിലും വിശ്രമ അനുവദിക്കുകയും മൂന്നാം മത്സരത്തിലേക്കള്ള സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടും ഉണ്ട്. റോസ് ടെയിലര്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമേ കളിക്കുകയുള്ളു.

ഡിസംബര്‍ 29നാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുക

സ്ക്വാഡ്: കെയിന്‍ വില്യംസണ്‍, ടിം സൗത്തി, ഡഗ് ബ്രേസ്‍വെല്‍, ടോം ബ്രൂസ്, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍, മാറ്റ് ഹെന്‍റി, അനാരു കിച്ചന്‍, ഗ്ലെന്‍ ഫിലിപ്സ്, സെത്ത് റാന്‍സ്, മിച്ചല്‍ സാന്റനര്‍, ഇഷ് സോധി, റോസ് ടെയിലര്‍, ട്രെന്റ് ബൗള്‍ട്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement