കുറ്റക്കാരന്‍, എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നില്ല: സ്മിത്ത്

പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ താനുള്‍പ്പെട്ട “ലീഡര്‍ഷിപ്പ് ഗ്രൂപ്പിനു” വ്യക്തമായ പങ്കുണ്ടെങ്കിലും ക്യാപ്റ്റന്‍സി സ്ഥാനം ഒഴിയുന്നില്ലെന്ന് അഭിപ്രായപ്പെട്ട് സ്റ്റീവ് സ്മിത്ത്. പന്തിന്റെ രൂപത്തിലും അവസ്ഥയിലും മാറ്റം വരുത്തി റിവേഴ്സ് സ്വിംഗ് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്റ്റീവ് വോയുടെയും മുതിര്‍ന്ന ടീമംഗങ്ങളുടെയും അറിവോടെ കാമറൂണ്‍ ബാന്‍ക്രോഫ്ട് അതിനു ശ്രമിക്കുന്നത് ക്യാമറയില്‍ പതിഞ്ഞതോടെയാണ് വിവാദ സംഭവം ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ സ്മിത്തും ബാന്‍ക്രോഫ്ടും കുറ്റസമ്മതം നടത്തുകയുണ്ടായി. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമോ എന്ന ചോദ്യത്തിനു ഇല്ല എന്നായിരുന്നു സ്മിത്തിന്റെ മറുപടി. ടീമിനെ നയിക്കുവാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്നാണ് സ്മിത്ത് തന്റെ തീരുമാനത്തിനു ന്യായീകരണമായി പറഞ്ഞത്. ഈ സംഭവത്തില്‍ എനിക്ക് അത്ര അഭിമാനമൊന്നുമില്ല എന്നാലും ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഇനിയിതാവര്‍ത്തിക്കില്ല എന്ന് ഉറപ്പ് നല്‍കാന്‍ എനിക്കാവും.

സ്മിത്തിന്റെ തീരുമാനം എന്ത് തന്നെയായാലും അന്വേഷണത്തിനുത്തരവിട്ട ക്രിക്കറ്റ് ഓസ്ട്രേലിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിനു ശേഷം സ്മിത്തിനെതിരെയും ബാന്‍ക്രോഫ്ടിനെതിരെയും ഉറപ്പായും നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിനു പുറമേ ഇരുവര്‍ക്കുമെതിരെ അമ്പയര്‍മാരുടെ റിപ്പോര്‍ട്ടിന്മേല്‍ ഐസിസിയും കുറ്റം ചുമത്തുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് ഇന്ന് മൂന്നാം അങ്കം
Next articleസ്മിത്തിനോട് ക്യാപ്റ്റന്‍സി ഒഴിയാന്‍ ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ സ്പോര്‍ട്സ് കമ്മീഷന്‍