ധര്‍മ്മശാലയില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

- Advertisement -

ധര്‍മ്മശാല ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 10 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 11/3 എന്ന നിലയിലാണ്. അരങ്ങേറ്റക്കാരന്‍ ശ്രേയസ്സ് അയ്യരും മനീഷ് പാണ്ഡേയുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ദിനേശ് കാര്‍ത്തികുമാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍. 18 പന്ത് നേരിട്ട ദിനേശ് കാര്‍ത്തിക് അക്കൗണ്ട് തുറക്കാതെയാണ് പുറത്തായത്. സുരംഗ ലക്മല്‍ രണ്ടും ആഞ്ചലോ മാത്യൂസ് ഒരു വിക്കറ്റുമാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement