Site icon Fanport

5 ഡക്കുകള്‍!!! നാണക്കേടായി ബെംഗളൂരുവിൽ ഇന്ത്യന്‍ ബാറ്റിംഗ്

ന്യൂസിലാണ്ടിനെതിരെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ഇന്നിംഗ്സ് 31.2 ഓവറിൽ 46 റൺസിന് അവസാനിച്ചപ്പോള്‍ ടീമിലെ 5 താരങ്ങള്‍ റണ്ണെടുക്കാതെ മടങ്ങുകയായിരുന്നു.

Williamorourke

20 റൺസ് നേടിയ ഋഷഭ് പന്തും 13 റൺസ് നേടിയ യശസ്വി ജൈസ്വാളും മാത്രമാണ് രണ്ടക്ക സ്കോര്‍ നേടിയ താരങ്ങള്‍. ന്യൂസിലാണ്ടിന് വേണ്ടി മാറ്റ് ഹെന്‍‍റി അഞ്ചും വില്യം ഒറൗര്‍ക്കേ നാലും വിക്കറ്റ് നേടി.

Exit mobile version