Site icon Fanport

ഗ്രഹാം ഒണിയന്‍സ് ലങ്കാഷയറിന്റെ ബൗളിംഗ് കോച്ച്

മുന്‍ ഇംഗ്ലണ്ട് പേസര്‍ ഗ്രഹാം ഒണിയന്‍സിനെ തങ്ങളുടെ ബൗളിംഗ് കോച്ചായി നിയമിച്ച് ലങ്കാഷയര്‍. കഴിഞ്ഞ സീസണില്‍ മെഡിക്കല്‍ കാരണങ്ങളാല്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് ഒണിയന്‍സ് വിരമിക്കുകയായിരുന്നു. ഗ്രഹാം ഫസ്റ്റ് ഇലവന്‍, സെക്കന്‍ഡ് ഇലവന്‍ എന്നിവര്‍ക്കാവും തന്റെ കോച്ചിംഗ് സേവനം നല്‍കുക.

2009-2012 വരെയുള്ള കാലഘട്ടത്തിലാണ് ഒണിയന്‍സ് ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചത്. 9 ടെസ്റ്റുകളില്‍ ഇംഗ്ലണ്ട് കുപ്പായം അണിഞ്ഞ ഒണിയന്‍സ് 32 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ലെവല്‍-4 കോച്ചാണ് ഒണിയന്‍സ്. മുഖ്യ കോച്ച് ഗ്ലെന്‍ ചാപ്പല്‍, സഹ പരിശീലകന്‍ മാര്‍ക്ക് ചില്‍ട്ടണ്‍ എന്നിവരോടൊപ്പമാവും ഒണിയന്‍സ് സഹകരിക്കുക. മുമ്പ് 2018ല്‍ ലങ്കാഷയറിന്റെ ഏജ്-ഗ്രൂപ്പ്, അക്കാഡമി ടീമുകളുടെ കോച്ചിംഗ് ചുമതലകള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

Exit mobile version