അയര്‍ലണ്ട് കോച്ചിംഗ് സ്ഥാനം ഒഴിഞ്ഞ് ഗ്രഹാം ഫോര്‍ഡ്

അയര്‍ലണ്ട് മുഖ്യ കോച്ചിന്റെ സ്ഥാന ഒഴിഞ്ഞ് ഗ്രഹാം ഫോര്‍ഡ്. 2017ൽ മൂന്ന് വര്‍ഷത്തേക്ക് ടീമിന്റെ ചുമതലയേറ്റ് ഗ്രഹാമിന്റെ കരാര്‍ 2019ൽ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടുകയായിരുന്നു.

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ലേക്ക് അയര്‍ലണ്ടിന് യോഗ്യത നേടുവാനായിരുന്നില്ല. ഇതാണോ നാല് വര്‍ഷത്തെ ഈ കരാറിന് അവസാനം കുറിയ്ക്കുവാന്‍ ഫോര്‍ഡിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.

Exit mobile version