ശ്രീലങ്കയുടെ മുഖ്യ സെലക്ടറായി ലാബ്രൂയി തുടരും

- Advertisement -

ശ്രീലങ്കയുടെ മുഖ്യ സെലക്ടറായി ഗ്രെയിം ലാബ്രൂയി തുടരുമെന്ന് അറിയിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. കഴിഞ്ഞ ദിവസമാണ് ലാബ്രൂയിയുടെ കാലാവധി അവസാനിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ടര്‍മാരുടെ ചെയര്‍മാനാണ് ലാബ്രൂയി. എന്നാല്‍ ബാക്കിയുള്ള അംഗങ്ങളെ ബോര്‍ഡ് മാറ്റുമെന്നാണ് ലഭിക്കുന്ന സൂചന.

ലാബ്രൂയിയുടെ നാമം കായിക മന്ത്രിക്ക് നിര്‍ദ്ദേശിച്ചപ്പോള്‍ അനുമതി ലഭിക്കുകയായിരുന്നു. ബാക്കിയുള്ള അംഗങ്ങളുടെ വിവരം ഇതുപോലെ അനുമതി ലഭിച്ചാല്‍ ലങ്കന്‍ ബോര്‍ഡ് പുറത്ത് വിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement