
ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന ഇന്ത്യയുടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള അന്താരാഷ്ട്ര പ്രാദേശിക മത്സരങ്ങളുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ലേല നടപടിയില്‍ ഫേസ്ബുക്ക്, ഗൂഗിള്‍, യപ് ടിവി, ജിയോ ഇന്‍ഫോകോം, സോണി പിക്ചേര്‍സ്, സ്റ്റാര്‍/ഹോട്ട്സ്റ്റാര്‍ എന്നീ ഭീമന്മാര് രംഗത്തെന്ന് സൂചന. ബിഡിംഗില്‍ പങ്കെടുക്കുവാനുള്ള ടെണ്ടര്‍ ഫോം ഈ ആറ് കമ്പനികളാണ് ഇപ്പോള്‍ വാങ്ങിയിട്ടുള്ളത്.
രാവിലെ 10നു ടെക്നിക്കല്‍ ബിഡ് സ്വീകരിക്കുന്ന സമയം കഴിഞ്ഞാല്‍ ഉച്ചയ്ക്ക് 2 മണിയോടെ ഓണ്‍ലൈന്‍ ലേലം ആരംഭിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial