ഡാനിയേല്‍ വോറല്‍ ഗ്ലൗസെസ്റ്റര്‍ഷയറിന്റെ വിദേശ കളിക്കാരന്‍

വരുന്ന സീസണില്‍ തങ്ങളുടെ വിദേശ താരമായി ഡാനിയേല്‍ വോറലുമായി കരാറിലേര്‍പ്പെട്ട് ഇംഗ്ലീഷ് കൗണ്ടി ടീമായ ഗ്ലോസെസ്റ്റര്‍ഷയര്‍. ഓസ്ട്രേലിയന്‍ താരത്തെ സ്വന്തമാക്കിയ വിവരം ഇന്നാണ് കൗണ്ടി പുറത്ത് വിട്ടത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പും റോയല്‍ ലണ്ടന്‍ ഏകദിന കപ്പും കളിക്കുവാന്‍ താരം ലഭ്യമായിരിക്കും. സീസണ്‍ തുടക്കം മുതല്‍ ടീമിനൊപ്പം വോറല്‍ തുടരുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial