ഗ്ലോബല്‍ ടി20 ലീഗ് കാന‍ഡയ്ക്ക് ഇന്ന് തുടക്കം, സ്മിത്ത് തിരികെ ക്രിക്കറ്റിലേക്ക്

കാന‍ഡയുടെ ടി20 ലീഗായ ഗ്ലോബല്‍ ടി20 ലീഗ് കാനഡയ്ക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ വാന്‍കൂവര്‍ നൈറ്റ്സ് ടൊറോണ്ടോ നാഷണല്‍സിനെ നേരിടും. മുന്‍ നിര അന്താരാഷ്ട്ര താരങ്ങളാണ് ഇരു ടീമുകളിലുമായി അരങ്ങേറുന്നത്.

വിലക്ക് നേരിടുന്ന മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് തിരികെ ക്രിക്കറ്റിലേക്ക് ടൊറോണ്ടോ നാഷണ്‍സിലൂടെ മടങ്ങി വരുന്നു എന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട്.

ഇന്ത്യന്‍ സമയം നാളെ രാവിലെ പുലര്‍ച്ചെ 1.30നാണ് മത്സരം നടക്കുക.ജൂലൈ 15നാണ് ടൂര്‍ണ്ണമെന്റ് ഫൈനല്‍. 18 പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം മൂന്ന് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ശേഷമാണ് ഫൈനല്‍ നടക്കുന്നത്. ആറ് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.

ക്രിസ് ഗെയിലാണ് വാന്‍കൂവര്‍ നൈറ്റ്സിനെ നയിക്കുന്നത്. വിന്‍ഡീസ് താരം ഡാരെന്‍ സാമിയാണ് ടൊറോണ്ടോയുടെ നായകന്‍. ആന്‍ഡ്രേ റസ്സല്‍, എവിന്‍ ലൂയിസ്, ടിം സൗത്തി, ചാഡ്‍വിക് വാള്‍ട്ടണ്‍, കീറണ്‍ പൊള്ളാര്‍ഡ്, കമ്രാന്‍ അക്മല്‍, കെസ്രിക് വില്യംസ് എന്നിങ്ങനെ മറ്റു പ്രമുഖ താരങ്ങളും ഇന്നത്തെ മത്സരത്തില്‍ അണി നിരക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial