താരമായി എഡ്വേര്‍ഡ്സ്, ഹോക്ക്സിനു മികച്ച ജയം

- Advertisement -

ഫിഡെല്‍ എഡ്വേര്‍ഡ്സിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ മികച്ചൊരു വിജയം സ്വന്തമാക്കി വിന്നിപെഗ് ഹോക്ക്സ്. ഹോക്ക്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ റണ്‍സ് കണ്ടെത്തിയ മത്സരമെന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മത്സരത്തിനു. ആദ്യം ബാറ്റ് ചെയ്ത എഡ്മോണ്ടന്‍ റോയല്‍സിനെ 141 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം 16.4 ഓവറില്‍ ഹോക്ക്സ് സ്വന്തമാക്കുകയായിരുന്നു.

നാല് വികക്റ്റ് നേട്ടവുമായി ഫിഡെല്‍ എഡ്വേര്‍ഡ്സാണ് റോയല്‍സിന്റെ നടുവൊടിച്ചത്. ഒപ്പം ഹിരാല്‍ പട്ടേല്‍, ലെന്‍ഡല്‍ സിമ്മണ്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും അലി ഖാന്‍, റയാദ് എമ്രിറ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. റോയല്‍സ് നിരയില്‍ അഗ സല്‍മാന്‍ 43 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. അബ്രാഷ് ഖാന്‍ 30 റണ്‍സും ഷൈമന്‍ അനവര്‍ 28 റണ്‍സും നേടി. 19.5 ഓവറില്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു.

ലെന്‍‍ഡല്‍ സിമ്മണ്‍സും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് മികച്ച തുടക്കമാണ് ഹോക്ക്സിനു നല്‍കിയത്. എന്നാല്‍ 38 റണ്‍സ് നേടിയ സിമ്മണ്‍സ് റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ശേഷം ബെന്‍ മക്ഡര്‍മട്ടും(18) 42 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും പുറത്തായെങ്കിലും പിന്നീട് യാതൊരു തടസ്സവുമില്ലാതെ ടീം വിജയത്തിലേക്ക് നീങ്ങുകയായിരുന്നു.

19 പന്തില്‍ 37 റണ്‍സുമായി മാര്‍ക്ക് ദെയാലും 4 റണ്‍സ് നേടി ഡാരെന്‍ ബ്രാവോയുമാണ് ക്രീസില്‍ വിജയ സമയത്ത് നിലയുറപ്പിച്ചത്. റോയല്‍സിനായി മുഹമ്മദ് ഇര്‍ഫാന്‍, അഗ സല്‍മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement