ഇംഗ്ലണ്ട് ബൗളിംഗ് കോച്ചാവാന്‍ താനില്ലെന്ന് ഗില്ലെസ്പി

ഓട്ടിസ് ഗിബ്സണ്‍ ഇംഗ്ലണ്ട് ബൗളിംഗ് കോച്ച് പദവി ഒഴിഞ്ഞ് ദക്ഷിണാഫ്രിക്കയുടെ കോച്ചായി ചുമതല വഹിക്കുവാന്‍ പോകുമ്പോള്‍ വരുന്ന ഒഴിവിലേക്ക് താന്‍ ഇല്ലെന്ന് പ്രഖ്യാപിച്ച് മുന്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ജേസണ്‍ ഗില്ലെസ്പി. യോര്‍ക്ക്ഷെയറിനെ 2014, 15 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ കൗണ്ടി കിരീടം നേടിക്കൊടുത്ത ഗില്ലസ്പിയെ 2015ല്‍ ഇംഗ്ലണ്ട് മുഖ്യ കോച്ചിന്റെ ചുമതലയ്ക്കായി മുമ്പ് സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം അണ്‍പ്ലേയബിള്‍ പോഡ്കാസ്റ്റ് എന്ന ചാനലിനോടാണ് ഗില്ലെസ്പി തന്റെ മനസ്സ് തുറന്നത്. നിലവില്‍ ബിഗ്ബാഷിലെ അഡിലൈയ്ഡ് സ്ട്രൈക്കേഴ്സുമായി തനിക്ക് വരുന്ന ജനുവരി വരെ കരാറുണ്ടെന്നാണ് ഗില്ലെസ്പി പറഞ്ഞത്. കെന്റിനെ ഈ സീസണില്‍ പരിശീലിപ്പിച്ച ഗില്ലസ്പി നിലവില്‍ പാപുവ ന്യൂ ഗിനിയുടെ താല്‍ക്കാലിക കോച്ചായി സേവനം അനുഷ്ഠിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഈദ് മുബാറക്ക് ആശംസിച്ച മുൻ ബ്ലാസ്റ്റേഴ്സ് താരം നാസോണെതിരെ വംശീയാധിക്ഷേപം
Next articleറെക്കോര്‍ഡ് വ്യൂവര്‍ഷിപ്പുമായി നാറ്റ്‍വെസ്റ്റ് ടി20 ബ്ലാസ്റ്റ്