ജേസണ്‍ ഗില്ലെസ്പി സസ്സെക്സ് ഹെഡ് കോച്ച്

സസ്സെക്സിന്റെ പുതിയ ഹെഡ് കോച്ചായി ജേസണ്‍ ഗില്ലസ്പിയ്ക്ക് നിയമനം. 2013 മുതല്‍ യോര്‍ക്ക്ഷെയറിന്റെ കോച്ചായി സേവനം അനുഷ്ഠിച്ച ഗില്ലെസ്പി കൗണ്ടിയെ 2014, 2015 സീസണുകളില്‍ ചാമ്പ്യന്മാരാക്കി മാറ്റിയിരുന്നു. 2016ല്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന്റെ ഭാഗമായി താരം തിരികെ മടങ്ങുകയായിരുന്നു. ഇടയ്ക്ക് കെന്റിന്റെ ബൗളിംഗ് കോച്ചായി സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു ഗില്ലെസ്പി. സസ്സെക്സുമായി മുന്ന് വര്‍ഷത്തെ കരാറിലാണ് ഈ മുന്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ബിഗ്ബാഷില്‍ അഡിലൈഡ് സ്ട്രൈക്കേഴ്സുമായുള്ള കോച്ചിംഗ് ദൗത്യത്തിനു ശേഷം മാത്രമാവും ജേസണ്‍ സസ്സെക്സിനൊപ്പം ചേരുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവീണ്ടും കേരളത്തെ ചീത്ത വിളിച്ച് ബെംഗളൂരു ആരാധകർ
Next articleചെന്നൈ സിറ്റി ഐ ലീഗിനായുള്ള ടീം അവതരിപ്പിച്ചു