Picsart 23 10 03 11 23 29 755

ഗില്ലിന്റെ റെക്കോർഡ് മറികടന്ന് യശസ്വി ജയ്സ്വാൾ

ഇന്ന് ഏഷ്യൻ ഗെയിംസിൽ സെഞ്ച്വറി നേടിയതോടെ യുവതാരം യശസ്വി ജയ്സ്വാൾ ഒരു റെക്കോർഡ് തന്റെ പേരിലാക്കി. എഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീം നേപ്പാളിനെ തോൽപ്പിച്ചപ്പോൾ യശസ്വി ജയ്‌സ്വാൾ തന്നെ ആയിരുന്നു ഹീറോ ആയത്. ഏഷ്യൻ ഗെയിംസിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി ജയ്‌സ്വാൾ ഇന്ന് മാറി‌. വെറും 48 പന്തിൽ ആയിരുന്നു താരം സെഞ്ച്വറിയിലേക്ക് എത്തിയത്.

ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ശുഭ്മാൻ ഗില്ലിന്റെ റെക്കോർഡ് ഇതോടെ ജയ്‌സ്വാൾ തകർത്തു. ഇന്ത്യക്കായി തന്റെ ആദ്യ ടി20 സെഞ്ച്വറി നേടുമ്പോൾ ശുഭ്മാൻ ഗില്ലിന് 23 വയസ്സും 146 ദിവസവുമായിരുന്നു പ്രായം. 19 വയസും 8 മാസവും 13 ദിവസവും പ്രായമുള്ളപ്പോഴാണ് ജയ്‌സ്വാൾ സെഞ്ച്വറി തികച്ചത്.

Exit mobile version