Site icon Fanport

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം, ലീഡ് 300 കടന്നു

ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 81/3 എന്ന നിലയിൽ. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 376 റൺസിൽ അവസാനിച്ചപ്പോള്‍ ബംഗ്ലാദേശിനെ ഇന്ത്യ 149 റൺസിന് പുറത്താക്കുകയായിരുന്നു. രോഹിത് ശര്‍മ്മ, യശസ്വി ജൈസ്വാള്‍ എന്നിവരുടെ വിക്കറ്റുകള്‍ക്കൊപ്പം ഇന്നത്തെ കളി അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ മാത്രമുള്ളപ്പോള്‍ 17 റൺസ് നേടിയ വിരാട് കോഹ്‍ലിയെയും ഇന്ത്യയ്ക്ക് നഷ്ടമായി.

Bangladesh

33 റൺസുമായി ശുഭ്മന്‍ ഗില്ലും 12 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്ക് 308 റൺസിന്റെ ലീഡാണ് ഇപ്പോള്‍ കൈവശമുള്ളത്.

 

Exit mobile version