Site icon Fanport

“ഗില്ലിനെക്കാൾ നല്ലത് രാഹുൽ ആണ്, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രാഹുലിനെ ഇറക്കണം”

ജൂൺ 7 ന് ഓവലിൽ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കായി രാഹുൽ ബാറ്റിംഗ് ഓപ്പൺ ചെയ്യണം എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ഗില്ലിനെ മാറ്റി രാഹുലിനെ കൊണ്ടുവരികയാണ് ഇന്ത്യ ചെയ്യേണ്ടത് എന്ന് വോൺ പറഞ്ഞു.

Shubmangill

“ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ഇന്ത്യ വരുത്താൻ കഴിയുന്ന ഒരേയൊരു മാറ്റം കെഎൽ രാഹുൽ ഗില്ലിന് പകരം ഇറങ്ങുക എന്നതാണ്‌. ചലിക്കുന്ന പന്ത് ശുഭ്മാൻ ഗില്ലിനേക്കാൾ നന്നായി കളിക്കുന്നത് രാഹുലാണ്. ശുഭ്മാൻ ഒരു മികച്ച യുവതാരമാണ്, എന്നാൽ ആ ഒരു കളി നിങ്ങൾക്ക് ജയിക്കണം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടാനുള്ള ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുക്കുന്നതിലാണ് കാര്യം.” – വോൺ പറഞ്ഞു

“ശുഭ്മാൻ അപകടകരമായ കളിക്കാരനാണ്, പക്ഷേ ചില ചെറിയ സാങ്കേതിക പോരായ്മകൾ അവനിൽ ഞാൻ കണ്ടിട്ടുണ്ട്.” വോൺ കൂട്ടിച്ചേർത്തു.

Exit mobile version