Site icon Fanport

ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തത് ആണ് സെഞ്ച്വറി നേടാൻ പ്രചോദനമായത് എന്ന് ഗിൽ

ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയ ഗിൽ ഇന്നലെ സയ്യിദ് മുഷ്താഖലി ട്രോഫിയിൽ പഞ്ചാബിനായി സെഞ്ച്വറി നേടിയിരുന്നു. 55 പന്തിൽ നിന്ന് ആണ് ഗിൽ ഇന്നലെ 126 റൺസ് അടിച്ചത്. ടീമിലേക്ക് എത്തിയത് തീർച്ചയായും പ്രചോദനമായി ഈ ഇന്നിങ്സിന് എന്ന് ഗിൽ പറഞ്ഞു.

ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോഴെല്ലാം അത് നിങ്ങൾക്ക് ഒരു മനോവീര്യം നൽകും. ഞാൻ ഇവിടെ ഈ ഗ്രൗണ്ടിൽ ഏറെ ബാറ്റ് ചെയ്തിട്ടുണ്ട്. ഈഡൻ ഗാർഡൻസിൽ എങ്ങനെ കളിക്കണമെന്ന് എനിക്കറിയാം, അത് എന്നെ വളരെയധികം സഹായിച്ചു. ഇന്നിങ്സിനെ കുറിച്ച് താരം പറഞ്ഞു.

എ ക്ലാസ് ടി20 മത്സരത്തിൽ ഗില്ലിന്റെ ആദ്യ സെഞ്ചുറിയാണിത്. ടി20 ഫോർമാറ്റിലെ എന്റെ ആദ്യ സെഞ്ചുറിയാണിത്, ഈഡനിൽതന്നെ ഇത് വന്നത്ത് സവിശേഷമാണ് എന്നും ഗിൽ കൂട്ടിച്ചേർത്തു.

Exit mobile version