Picsart 23 10 25 13 53 35 204

ബാബറിനെ ഒന്നാം സ്ഥാനത്ത് നിന്ന് ഗിൽ വീഴ്ത്തും, റാങ്കിംഗിൽ വെറും 6 പോയിന്റ് മാത്രം പിറകിൽ

പുതിയ ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യയുടെ ശുഭ്മൻ ഗിൽ ഒന്നാമതുള്ള ബാബർ അസമിന് തൊട്ടു പിറകിൽ എത്തി. ബാബറിനെക്കാൾ 6 പോയിന്റ് മാത്രം പിറകിലാണ് ഗിൽ ഇപ്പോൾ. അടുത്ത റാങ്കിങിന് മുമ്പ് നല്ല പ്രകടനം കാഴ്ചവെച്ചാൽ ഗിൽ ബാബറിനെ മറികടന്ന് ഒന്നാം നമ്പർ ബാറ്റർ ആകുന്നത് കാണാം. ബാബർ അസമിന് ഇപ്പോൾ 829 പോയിന്റ് ആണുള്ളത്. ഗില്ലിന് 826 പോയിന്റും.

ഇന്ത്യയുടെ വിരാട് കോഹ്ലിയെ ആറാം സ്ഥാനത്തേക്ക് മുന്നേറി. എട്ടാം സ്ഥാനത്ത് നിന്നാണ് കോഹ്ലി ആറാം സ്ഥാനത്ത് എത്തിയത്‌. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എട്ടാം സ്ഥാനത്തും ഉണ്ട്. കോഹ്ലി, രോഹിത്, ഗിൽ എന്നിവർ ആദ്യ പത്തിൽ ഉള്ളത് ഇന്ത്യയുടെ ബാറ്റിംഗ് ഫോം കാണിക്കുന്നു. ലോകകപ്പിൽ ഇതുവരെ 300ൽ അധികം റൺസ് വിരാടും രോഹിതും നേടിയിട്ടുണ്ട്.

ഏകദിന ബൗളിംഗിൽ സിറാജ് രണ്ടാം സ്ഥാനത്ത് ഉണ്ട്. ഒന്നാമതുള്ള ഹേസിൽവുഡിന് 2 പോയിന്റ് മാത്രം പിറകിലാണ് സിറാജ്. കുൽദീപ് 9ആം സ്ഥാനത്തും ബുമ്ര 13ആം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version