സ്പിന്‍ ചലഞ്ച് മറികടക്കുവാന്‍ “പോസിറ്റീവ് ക്രിക്കറ്റ്” കളിക്കുവാന്‍ ആവശ്യപ്പെട്ട് ഗിബ്സണ്‍

ശ്രീലങ്കയില്‍ ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്ന സ്പിന്‍ ചലഞ്ചിനെ മറികടക്കുവാന്‍ പോസിറ്റീവ് ക്രിക്കറ്റ് കളിക്കുവാന്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ കോച്ച് ഓട്ടിസ് ഗിബ്സണ്‍. സന്നാഹ മത്സരത്തില്‍ മികച്ച തുടക്കം നേടിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഗിബ്സണ്‍ ഇപ്രകാരം പറഞ്ഞത്. ശ്രീലങ്കയില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ വെല്ലുവിളി സ്പിന്‍ ആവുമെന്നാണ് ഗോളില്‍ ജൂലൈ 12നു ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ അഭിപ്രായപ്പെട്ടത്.

ഈ സാഹചര്യങ്ങളില്‍ വിജയം സ്വന്തമാക്കണമെങ്കില്‍ പോസ്റ്റീവ് ആയിരിക്കേണ്ടത് ഏറെ ആവശ്യമാണ്. സന്നാഹ മത്സരത്തില്‍ മികച്ച ബാറ്റിംഗ് പ്രകടനമാണ് സന്ദര്‍ശകര്‍ നടത്തിയത്. ടീമിലെ ഒട്ടുമിക്ക ബാറ്റ്സ്മാന്മാരും മികച്ച സ്കോര്‍ കണ്ടെത്തിയപ്പോള്‍ ബൗളിംഗില്‍ തബ്രൈസ് ഷംസി 5 വിക്കറ്റ് നേട്ടം കൊയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version