Site icon Fanport

കേശവ് മഹാരാജിന് പകരം ജോർജ് ലിൻഡെ അവസാന ടെസ്റ്റിനുള്ള ടീമിൽ

ഇന്ത്യക്കെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ രണ്ടാം ടെസ്റ്റിൽ പരിക്കേറ്റ് പുറത്തുപോയ കേശവ് മഹാരാജിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഇടം കയ്യൻ സ്പിൻ ബൗളർ ജോർജ്‌ ലിൻഡെയാണ് അവസാന ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയത്. രണ്ടാം ടെസ്റ്റിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് കേശവ് മഹാരാജിന് പരിക്കേറ്റത്.

ബൗളിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും കേശവ് മഹാരാജിന് ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നു. തന്റെ ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ അർദ്ധ സെഞ്ചുറിയും മഹാരാജ് സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്സിൽ 72 റൺസ് എടുത്ത കേശവ് മഹാരാജ് രണ്ടാം ഇന്നിങ്സിൽ 22 റൺസ് എടുത്ത് പുറത്തായിരുന്നു.

ഒക്ടോബർ 19നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ്. ആദ്യ രണ്ട് ടെസ്റ്റുകളും ഏകപക്ഷീയമായി ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

Exit mobile version