ജേക്ക് ബാളിനു ബാക്കപ്പായി ജോര്‍ജ്ജ് ഗാര്‍ട്ടണ്‍

- Advertisement -

പരിക്കേറ്റ ഇംഗ്ലണ്ട് പേസ് ബൗളര്‍ ജേക്ക് ബാളിനു ബാക്കപ്പായി ജോര്‍ജ്ജ് ഗാര്‍ട്ടണെ ആഷസ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനുമായുള്ള സന്നാഹ മത്സരത്തിനിടെയാണ് ജേക്ക് ബാളിനു പരിക്കേറ്റത്. സ്കാനുകള്‍ക്ക് ശേഷം കുറഞ്ഞത് ഒരാഴ്ച വിശ്രമമെങ്കിലും താരത്തിനു ആവശ്യമെന്നാണ് ഇംഗ്ലണ്ട് മെഡിക്കല്‍ ടീം സൂചിപ്പിച്ചത്. ഇതാണ് കരുതലെന്ന നിലയില്‍ ജോര്‍ജ്ജ് ഗാര്‍ട്ടണേ ഉള്‍പ്പെടുത്താന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിനെ പ്രേരിപ്പിച്ചത്.

ഇംഗ്ലണ്ട് ലയണ്‍സ് ടീമില്‍ അംഗമാണ് ഈ സസക്സ് ഇടം-കൈയ്യന്‍ പേസ് ബൗളര്‍. നേരത്തെ സ്റ്റീവന്‍ ഫിന്നും പരിക്കേറ്റ് പുറത്തായിരുന്നു. മോയിന്‍ അലിയും പരിക്കേറ്റ് വിശ്രമത്തിലാണെങ്കിലും ആഷസിനു മുമ്പ് മത്സര സജ്ജമാവുമെന്നാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement