
ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ യുഎഇയ്ക്കെതിരെ വെസ്റ്റിന്‍ഡീസിനു മികച്ച തുടക്കം നല്കി ഗെയില്‍ 78 പന്തില്‍ തന്റെ ശതകം തികച്ച ഗെയിലിന്റെ ബാറ്റിംഗ് മികവില്‍ വെസ്റ്റിന്റഡീസ് 25 ഓവറുകള്‍ പിന്നിടുമ്പോള്‍ 156/1 എന്ന നിലയിലാണ്. 8 സിക്സും 7 ബൗണ്ടറിയും അടക്കം 82 പന്തില്‍ നിന്ന് 102 റണ്‍സുമായാണ് ഗെയില്‍ ക്രീസില്‍ നില്‍ക്കുന്നത്. 31 റണ്‍സ് നേടിയ എവിന്‍ ലൂയിസ് ആണ് പുറത്തായത്. 18 റണ്‍സുമായി ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ആണ് ഗെയിലിനു കൂട്ടായി ക്രീസില്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial