യൂണിവേഴ്സ് ബോസ് തിരികെ വരുന്നു ഇംഗ്ലണ്ടിനെതിരെ ഏകദിനം കളിക്കാന്‍

ഇംഗ്ലണ്ടിനെതിരെയുള്ള വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തി ക്രിസ് ഗെയില്‍. ഒട്ടേറെ പഴയ താരങ്ങള്‍ക്കും പുതിയ താരങ്ങള്‍ക്കും അവസരം നല്‍കി പ്രഖ്യാപിച്ച 15 അംഗ സ്ക്വാഡില്‍ ഡ്വെയിന്‍ ബ്രാവോ, സുനില്‍ നരൈന്‍, ഡാരെന്‍ ബ്രാവോ, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവരാണ് ഇടം പിടിക്കാത്ത പ്രമുഖരില്‍ ചിലര്‍.

ഗെയില്‍ 2015ലാണ് അവസാനമായി വെസ്റ്റ് ഇന്‍ഡീസിനായി ഏകദിനം കളിച്ചത്. കഴിഞ്ഞ വേള്‍ഡ്കപ്പിലെ ന്യൂസിലാണ്ടിനെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇത്. മര്‍ലന്‍ സാമുവല്‍സ്, ജെറോം ടെയ്‍ലര്‍ എന്നിവരാണ് ടീമിലേക്ക് മടങ്ങിയെത്തിയ മറ്റു സീനിയര്‍ താരങ്ങള്‍. സുനില്‍ അംബ്രിസിനെ ഇതാദ്യമായി വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്.

ഡ്വെയിന്‍ ബ്രാവോ പൂര്‍ണ്ണമായും മാച്ച് ഫിറ്റല്ലെന്ന് പറഞ്ഞ ചീഫ് സെലക്ടര്‍ കോര്‍ട്നി ബ്രൗണ്‍ സുനില്‍ നരൈനോട് ആഭ്യന്തര 50 ഓവര്‍ ടൂര്‍ണ്ണമെന്റില്‍ കളിച്ച് ടീമിലേക്ക് തിരികെയെത്തുവാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

സെപ്റ്റംബര്‍ 19നാണ് ആദ്യ ഏകദിനം മാഞ്ചസ്റ്ററില്‍ അരങ്ങേറുക. 5 ഏകദിനങ്ങളാണ് പരമ്പരയില്‍ ഉള്ളത്.

സ്ക്വാഡ്: ക്രിസ് ഗെയില്‍, കൈല്‍ ഹോപ്, ഷായി ഹോപ്, എവിന്‍ ലൂയിസ്, ജേസണ് ‍മുഹമ്മദ്, റോവ്മന്‍ പവല്‍, മര്‍ലന്‍ സാമുവല്‍സ്, സുനില്‍ അംബ്രിസ്, ദേവേന്ദ്ര ബിഷൂ, ജേസണ്‍ ഹോള്‍ഡര്‍, ആഷ്‍ലി നഴ്സ്, മിഗ്വല്‍ കമ്മിന്‍സ്, അല്‍സാരി ജോസഫ്, ജെറോം ടെയിലര്‍, കെസ്രിക് വില്യംസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആറു വർഷങ്ങൾക്ക് ശേഷം സമിർ നസ്രി സിറ്റി വിട്ടു, ഇനി തുർക്കിയിൽ
Next articleഗോകുലത്തിന്റെ ഗോവ അങ്കം, ടൂർണമെന്റിൽ എഫ് സി ഗോവയും പൂനെ സിറ്റിയും ഇറങ്ങും