ഗെയിലിനു പിന്നാലെ ഹെറ്റ്മ്യറിനും ശതകം, യുഎഇയെ കശാപ്പ് ചെയ്ത് വെസ്റ്റിന്‍ഡീസ്

ലോകകപ്പ് യോഗ്യതയ്ക്കുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് ശക്തമായ തുടക്കം കുറിച്ച് കരീബിയന്‍ സംഘം. എവിന്‍ ലൂയിസിനെ(31) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഗെയിലും ഷിമ്രോണ്‍ ഹെറ്റ്മ്യറും ചേര്‍ന്ന് വെസ്റ്റിന്‍ഡീസിനെ മികച്ച നിലയിലേക്ക് എത്തിക്കുകയായിരുന്നു. ഗെയില്‍ വെടിക്കെട്ട് നടത്തുമ്പോള്‍ മെല്ലെ സ്കോര്‍ ചലിപ്പിച്ച ഹെറ്റ്മ്യര്‍ പിന്നീട് ഗെയില്‍ മടങ്ങിയ ശേഷം കൂടുതല്‍ അപകടകാരിയാകുകയായിരുന്നു. ഇരുവരും ശതകങ്ങള്‍ നേടിയപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റിന്‍ഡീസ് 357 റണ്‍സ് നേടുകയായിരുന്നു.

91 പന്തില്‍ 11 സിക്സുകളുടെയും 7 ബൗണ്ടറികളുടെയും സഹായത്തോടെയാണ് ക്രിസ് ഗെയില്‍ 123 റണ്‍സ് നേടിയത്. ഹെറ്റ്മ്യര്‍ 93 പന്തില്‍ 14 ബൗണ്ടറിയും 4 സിക്സും അടക്കം 127 റണ്‍സ് നേടി പുറത്തായി. ഷായി ഹോപ് 35 റണ്‍സ് നേടി. യുഎഇയ്ക്ക് വേണ്ടി അമീര്‍ ഹയാത്, രോഹന്‍ മുസ്തഫ, ഇമ്രാന്‍ ഹൈദര്‍, അഹമ്മദ് റാസ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍ ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിംബാബ്‍വേയെ പിടിച്ചുകെട്ടി റഷീദ് ഖാനും സംഘവും
Next articleപരിക്ക് മാറി മരിയോണ ബാഴ്സയിൽ തിരിച്ചെത്തി